പേരാമ്പ്ര: ചെറുവണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെയും പ്രശസ്ത യുവകവി വി അജയൻ, ലോകത്തിലെ ഏറ്റവും വലിയ മൺ ചിത്ര പുരസ്ക്കാരം വേൾഡ് റിക്കാർഡ് ജേതാവ് ബബിഷ്കാമ്പ്രത്ത്, മാമ്പഴം പൂര സ്ക്കാര ജേതാവ് ജയദേവൻമാണിക്കോത്ത് എന്നിവരെ അനുമോദിച്ചു – അനുമോദന സമ്മേളനം പ്രശസ്ത സിനിമ സിരിയൽ താരം ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുശിഷ്യബന്ധം കാത്തുസുക്ഷിക്കാൻ പുതുതലമുറ തയ്യാറാവണമെന്ന് ഇല്ലിക്കെട്ട്നമ്പൂതിരി ആവശ്വപ്പെട്ടു.സേവാ സമിതി ചെയർമാൻ എം മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സേവാ സമിതി സെക്രട്ടറി കെ കെ രജിഷ്, തറമൽ രാഗേഷ്, എം പ്രകാശൻ, ടി എം ഹരിദാസ്, ഏ.കെ.രാമചന്ദ്രൻ ,കെ .ടി.വിനോദ് ,കെ.പി.ടി വൽസലൻ, കെ.പി.സുനിൽ എം.സായി ദാസ്എന്നിവർ സംസാരിച്ചു.