കോഴിക്കോട്: ബേപ്പൂർ വില്ലേജിലെ നൂറുക്കണക്കിന് കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഒരുക്കണമെന്ന് ഒ.ബി.സി. മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശശിധരൻ നാരങ്ങയിൽ പറഞ്ഞു. അപര്യാപ്തമായ ചികിത്സാ സൗകര്യത്തിനെതിരെ ബി.ജെ.പി. ബേപ്പൂർ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കേന്ദ്ര സർക്കാർ പദ്ധതി വിഹിതവും, നാഷണൽ ഹെൽത്ത് മിഷൻ വഴിയും ലക്ഷങ്ങൾ അനുവദിച്ചിട്ടും, പിണറായി സർക്കാർ പാവങ്ങളുടെ ചികിത്സാ സൗകര്യം നിഷേധിക്കുന്നത് കുററകരമായ അനാസ്ഥയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: രമ്യാ മുരളി, ഷിംജീഷ് പാറപുറം, കാളക്കണ്ടി ബാലൻ, ഗിരീഷ് പി മേലേടത്ത് തുടങ്ങിയവർ സംസാരിച്ചു
മണ്ഡലം നേതാക്കളായാ ഷിബീഷ് ഏ.വി, പിസി അനന്ത റാം. വിജിത്ത് എം, സബീഷ് ലാൽ ടി, അബ്ദുൾ മൻസൂർ, തുടങ്ങിയവർ നേതൃത്വം നൽകി