കോഴിക്കോട്: കേരളത്തിൻ്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാരിന്റെ പത്ത് വർഷത്തെ സദ്ഭരണത്തിൻ്റെ പ്രോഗസ് റിപ്പോർട്ടാണ് ജനങ്ങളുടെ മുന്നിൽ ഉള്ളത്, കേരളവും ഇത്തവണ മാറി ചിന്തിച്ച് ക്രിയാത്മകമായി വോട്ട് രേഖപ്പെടുത്തും. സന്ദീപ് വ്യക്തമാക്കി.ഫറോക്കിൽ നടന്ന ബേപ്പൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരഞ്ഞെടുപ്പിലെ ചതിക്കുഴികളെയും, വഞ്ചകന്മാരെയും തിരിച്ചറിയണമെന്നും,ബിജെപിക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചിവിടുന്നവരെ കോഴിക്കോട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു. പൗരത്വ നിയമം കൊണ്ട് വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും, ആരുടെയെങ്കിലും നഷ്ടപെട്ടോയെന്നും, ഏതെങ്കിലും മുസ്ലീമിൻ്റെ പൗരത്വം നഷ്ടപ്പെട്ടോയെന്നും സന്ദീപ് ചോദിച്ചു. കേരളത്തിൽ സി എ എ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്ര്യ് പറയുന്നത്. തുടർച്ചയായി സി എ എ വിരുദ്ധത പ്രസംഗിക്കുകയാണ്. മരുമകന് പൗരത്വമില്ലേ ? അതാണോ പിണറായിയുടെ പ്രശ്നമെന്നും സന്ദീപ് ചോദിച്ചു.
മണിപ്പൂർ സംഭവത്തിൽ മതത്തിന് ബന്ധമില്ലെന്ന് ക്രൈസ്തവ സഭകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേരളത്തിൽ ഇടതും വലതും കള്ള പ്രചാരണങ്ങൾ നടത്തുകയാണെന്നും ,മത തീവ്രവാദികളുടെ വോട്ട് വേണ്ടന്ന് പറയാൻ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് ധൈര്യമുണ്ടോയെന്നും സന്ദീപ് ചോദിച്ചു.