

കോഴിക്കോട്:ബേപ്പൂർ നടുവട്ടത്ത് വൈദ്യുതിക്കാൽ പൊട്ടിവീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ കല്ലിങ്ങൽ സ്വദേശി മഞ്ചക്കൽ ബാബുവിൻ്റെ മകൻ അർജുൻ (20) ആണു മരിച്ചത്. പിണ്ണാണത്ത് ക്ഷേത്രത്തിനു സമീപം പാതയോരത്തെ പഴയ വൈദ്യുതിക്കാൽ നീക്കം ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് 12.30നാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനിതയാണ് അമ്മ, അൻജു,ആതിര എന്നിവർ സഹോദരിമാരാണ്.മാസങ്ങൾക്ക് മുൻപ് കെ.എസ്.ഇ.ബി വൈദ്യുതികാൽ മാറ്റി സ്ഥാപിച്ചിരുന്നു.എന്നാൽ പഴയ കാൽ മാറ്റിയിരുന്നില്ല. ഇത് മാറ്റണമെന്ന് സമീപവാസികൾ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ഇ.ബിയെ അറിയിക്കാതെയാണ് കരാറുകാരൻ […]


