Saturday, November 23, 2024
Latest

ജല്‍സെ മീലാദിലെ ലഹരി വിരുദ്ധ പ്രോഗ്രാം ശ്രദ്ധേയമായി


കൊടുങ്ങല്ലൂര്‍: പത്താഴക്കാട് ദാറുസലാം മസ്ജിദിന്‍റേയും മുഹ്യ്യിസുന്ന മദ്രസയുടേയും സംയുക്താഭിമുഖ്യത്തില്‍ 3 ദിനങ്ങളിലായി ജല്‍സെ മീലാദ് പ്രോഗ്രാം നടന്നു. ആദ്യ ദിനത്തില്‍ മൗലിദ് പാരായണവും അന്നദാനവും മസ്ജിദില്‍ വെച്ചും രണ്ടാം ദിനത്തില്‍ പ്രത്യേകം സജ്ജമാക്കിയ മുഹ്യ്യിസുന്ന നഗറില്‍ വെച്ച് പെരിന്തല്‍മണ്ണ എ എസ് ഐ ഫിലിപ്പ് മമ്പാടിന്‍റേയും എടവണ്ണ കെ.എസ്.ഇ.ബിയിലെ മഹേഷ് ചിത്രവര്‍ണ്ണത്തിന്‍റേയും വാക്കും വരയുമായുള്ള ലഹരി വിരുദ്ധ പ്രോഗ്രാമായ തിരിച്ചറിവ് ശ്രദ്ധേയമായി. സാമൂഹ്യ നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട് രണ്ട് സർക്കാർ ജീവനക്കാർ ഒരുമിച്ച്

17 വർഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി ലഹരിക്കെതിരെ വാക്കും വരയുമായ് തിരിച്ചറിവ് എന്ന പ്രോഗ്രാം നടത്തി വരുന്നു. 3022 മത്തെ വേദിയായിരുന്നു കൊടുങ്ങല്ലൂർ പത്താഴക്കാട് നബിദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നത്. ഫിലിപ്പ് മമ്പാട് എന്ന പോലീസ് ഓഫീസർ തന്റെ വാക്കുകളും
മഹേഷ് ചിത്രവർണ്ണം എന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ തന്റെ ജന്മസിദ്ധമായ കിട്ടിയ ചിത്രരചനയും സമൂഹത്തിന്റെ നന്മക്കുവേണ്ടി ഉപയോഗിച്ച് വരുന്നു. മതിലകം ഗഫൂര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.എ ബുഹാരി ഹാജിയുടെ അദ്ധ്യക്ഷതയില്‍ അടിമാലി അലി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുഹാജി കാതിയാളം,നാസര്‍ പണിക്കവീട്ടില്‍,പൂവാലി പറമ്പിൽ കമറുദീൻ ആശംസ പ്രസംഗം നടത്തി. സമാപനത്തിലെ ചോദ്യോത്തര സെഷനില്‍ സലീം പറക്കോട്ട്,പൊന്നാത്ത് ഫൈസല്‍,സബീര്‍ കളപ്പുരക്കല്‍,ആശിഖ് മാണിക്കുന്നത് സമ്മാന വിതരണം നടത്തി. വേദിയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് പഠനത്തിനായുള്ള ലാപ്പ്ടോപ്പിനുള്ള ഫണ്ട് വിതരണം വിനയന്‍ മാങ്കറ നിര്‍വ്വഹിച്ചു.

അന്‍സാര്‍ സഖാഫി കാതിയാളം സ്വാഗതവും അസീസ് മഞ്ഞളിവളപ്പില്‍ നന്ദിയും പറഞ്ഞു. ശംസുദ്ദീന്‍ വലിയാറ,ഷമീർ ചൂളകടവിൽ,ഫൈസൽ പറക്കോട്ട്,ഫായിസ് കല്ലിപറമ്പിൽ,സുല്‍ഫിക്കര്‍ മാണിക്കുന്നത് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. മൂന്നാം ദിനത്തില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോടെ ജല്‍സെ മീലാദ് സമാപിച്ചു.


Reporter
the authorReporter

Leave a Reply