കോഴിക്കോട് : കലാലയങ്ങളിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളിത്തം വഹിക്കുമ്പോൾ അവരുടെ വ്യക്തിത്വ വികാസത്തിന് ഉപകരിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് .സെന്റ സേവിയേഴ്സ് കോളേജിൽ വനിത വികസന സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ക്ലിനിക്ക് “പെണ്മക്കൊരിടം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
പ്രയാസങ്ങൾ നേരിടേണ്ടി വരുമ്പോൾ നമുക്കുള്ള നേട്ടങ്ങളെക്കുറിച്ചും ഓർത്താൽ ആശ്വാസം കണ്ടെത്താമെന്നും മേയർ കൂട്ടിച്ചേർത്തു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ സി രേഖ മുഖ്യാതിഥിയായി .
കോളജ് വൈസ് പ്രിൻസിപ്പൽ ഫാദ . ജോൺസൺ കൊച്ചു പറമ്പിൽ , ഡോ. മേരി ജോസഫ് , സീന ഭാസ്ക്കർ , എ എം നിഖില എന്നിവർ സംസാരിച്ചു
വിദ്യാർത്ഥിനികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾക്ക് ഉപദേശങ്ങൾക്കൊപ്പം ആവശ്യമായ മരുന്നും സൗജന്യമായി നൽകുന്ന പദ്ധതി കോളജ് ഉൾപ്പെട്ട വാർഡിലെ വനിതകൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുത്താം. ഡോ. മേരി ജോസഫിന്റെ നേതൃത്വത്തിൽ മാസത്തിൽ രണ്ട് തവണ ക്ലിനിക്ക് പ്രവർത്തിക്കും.