Latest

ഒരു ലക്ഷം ചെടികൾ നട്ട് താമരശ്ശേരി പ്ലൻ്റ്സ് അവർ പാഷൻ,


കോഴിക്കോട്:2017 മുതൽ ആറ് വർഷം കൊണ്ട് ഒരു ലക്ഷം ചെടികൾ കേരളത്തിനകത്തും പുറത്തും, സൗദി അറേബ്യയിലും, യു.എ.ഇ.യിലുമായി സൗജന്യമായി പ്ലൻ്റ്സ് അവർ പാഷൻ വിതരണം ചെയ്‌തു. താമരശ്ശേരി സ്വദേശി കാഞ്ഞിരത്തിങ്ങൽ അബ്‌ദുൾ റഷീദും മകൾ നൂറ സൈനബും ആണ് പ്ലൻ്റ്സ് അവർ പാഷന് നേതൃത്വം നൽകുന്നത്.
ഫാറൂഖ് കോളേജിൽ നടന്ന ചടങ്ങിലാണ് ഒരു ലക്ഷം ചെടികളുടെ വിതരണം പൂർത്തിയാക്കി ലോകത്തിന് സമർപ്പിച്ചു.
കോളേജ് പ്രിൻസിപ്പാൾ ആയിഷ സ്വപ്‌ന ഉദ്ഘാടനം ചെയ്‌തു. ചെടികൾ നട്ടുപിടിപ്പിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ പതിനായിരും രൂപയുടെ വിജയിയെയും തെരഞ്ഞെടുത്തു.

നാൾവഴികൾ

ഒന്നാം വർഷം 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.

2-ാo വർഷം സ്‌കൂളുകൾ, ആശുപത്രികൾ, അമ്പലങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവി ടങ്ങളിലായി 125 ഔഷധ തോട്ടങ്ങൾ നിർമ്മിച്ചു.

3-ാം വർഷം 1500 വീടുകളിൽ ജൈവ പച്ചക്കറി വിത്തുകൾ നൽകി പച്ചക്കറി തോട്ട ങ്ങൾ നിർമ്മിച്ചു.

4-ാം വർഷം ചെടികൾ വെച്ചുപിടിപ്പിച്ചവരിൽ നിന്നും 1000 ക്ഷണിതാക്കളിൽ നിന്നും Thousand invited guests and thousand ignited minds-നെ വാർത്തെടുക്കുകയും അവരിലൂടെ ഒരു ലക്ഷം തൈകൾ എന്ന സ്വപ്‌നം യാഥാർത്ഥ്യവത്ക്കരിക്കുകയും ചെയ്തു.

നടന്നുകൊണ്ടിരിക്കുന്ന പ്രോജക്‌ടുകൾ

1. പ്ലാന്റ്സ് അവർ പാഷൻ ഇന്ത്യയിൽ കേരള, കർണാടക, തെലങ്കാന, കാശ്മീർ എന്നിവിടങ്ങളിൽ ഇതിനകം ചെടി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചെടികൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം.

2. വിവിധയിടങ്ങളിൽ പ്ലൻ്റ്സ് അവർ പാഷൻ നട്ട 7 ആൽമരങ്ങളിൽ ഇപ്പോൾ 5 എണ്ണം ജീവനോടെയുണ്ട്. 100 ആൽമരങ്ങൾ കൂടി വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ പദ്ധതിയുണ്ട്.

3. അന്തർദേശീയമായി സൗദി അറേബ്യയിലും, യു.എ.ഇ. യിലും പ്ലൻ്റ്സ് അവർ പാഷൻ നട്ട ചെടികൾ ഇപ്പോഴും ജീവനോടെയുണ്ട്. പത്ത് രാഷ്ട്രങ്ങളിൽ കൂടി ചെടികൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാൻ പദ്ധതിയുണ്ട്.


Reporter
the authorReporter

Leave a Reply