കോഴിക്കോട് :കേരളം ഇന്ന് മുതൽ ഫുട്ബോൾ ആവേശത്തിലേക്ക്. സൂപ്പർ ലീഗ് കേരളം രണ്ടാം എഡിഷന് ഇന്ന് കോഴിക്കോട് കിക്കോഫ്. കഴിഞ്ഞ തവണത്ത ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ആവേശം ഇരട്ടിയാകും. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഉയർത്തിയ കപ്പ് ഇത്തവണയും നിലനിർത്തണമെന്നതിനപ്പുറം ഒന്നുമില്ല കാലിക്കറ്റ് എഫ്.സിയുടെ മനസിൽ. ലാറ്റിനമേരിക്കൻ കരുത്തിലാണ് പ്രതീക്ഷ. അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും കോളംബിയയിൽ നിന്നും താരങ്ങളുണ്ട്. തന്ത്രം മെനയാൻ അർജന്റീന്കകാരനായ അഡ്രിയാനോ ഡിമാൾഡോയുമുണ്ട്. കഴിഞ്ഞ തവണത്തെ കിരീട പ്പോരിലെ തോൽവിയുടെ കണക്ക് വീട്ടണം. ജയത്തോടെ തുടങ്ങണം അതാണ് കൊച്ചിയുടെ ലക്ഷ്യം. ഫാൻ പോര് സോഷ്യൽ മീഡിയയിലും കത്തുകയാണ്.