കോഴിക്കോട്:ഈ വർഷത്തെ പി.പി.മുകുന്ദൻ സേവാ പുരസ്‌കാരത്തിന് സുനിൽ ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. അശരണരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നല്കിയും വനവാസികളുടേയും ദിവ്യാംഗരുടെയും ഉന്നമനത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയും സമൂഹത്തിന് മാതൃകയായ സുനിൽ ടീച്ചറുടെ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാര മായാണ് ടിച്ചറെ തെരഞ്ഞെടുത്തത്. പി.പി.മുകുന്ദന്റെ രണ്ടാം ചരമദിനമായ സപ്‌തംബർ 13 ശനിയാഴ്‌ച രാവിലെ 10 മണിക്ക് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്‌കാര സമർപ്പണം നടത്തും. രാജ്യസഭാ അംഗം സി സദാനന്ദൻമാസ്റ്റർ പി പി മുകുന്ദൻ അനുസ്‌മരണ പ്രഭാഷണം നടത്തും: ഗുരുവായൂരപ്പൻ കോളേജ് റിട്ടേർഡ് പ്രിൻസിപ്പാൾ പ്രൊഫ സുമതി ഹരിദാസ് ചെയർപേഴ്‌സണും, സാഹിത്യകാരി സുമിത്ര ജയപ്രകാശ്, അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്‌ണൻ, ഇന്ത്യാ ബുക്‌സ് ടി.കെ സുധാകരൻ, പാരഗൺ ഗ്രൂപ്പ് CEO സുമേഷ് ഗോവിന്ദ് എന്നിവർ അംഗങ്ങളുമായ പുരസ്‌കാര നിർണയ സമതിയാണ് സുനിത ടീച്ചറെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.