ബേപ്പൂരിൽ തെരുവുനായയുടെ വിളയാട്ടം;14 പേർക്ക് കടിയേറ്റു
കോഴിക്കോട്:ബേപ്പൂർ,നടുവട്ടം, തോണിച്ചിറ ഭാഗങ്ങളിൽങ്ങളിൽ തെരുവുനായയുടെ പരാക്ര മത്തിൽ 14 പേർക്കു കടിയേറ്റു.വഴിയാത്രക്കാർക്കും വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്കും നേരെ നായയുടെ ആക്രമണമുണ്ടായത്.
കിഴക്കുമ്പാടം പൈങ്ങാട്ട് നിലം പനോളി രാജേഷിന്റെ മകൻ അമൽ കൃഷ്ണ, നടുവട്ടം പെരച്ചനങ്ങാടി മീനാക്ഷി സദന ത്തിൽ നേഥിക്, നടുവട്ടം തോണിച്ചിറ റോഡ് പുന്നശ്ശേരി പറമ്പ് റിസ ഫാത്തിമ,ഷാ മൻസിലിൽ തമിസ് സലീം, മേലേച്ചിറ. നാസിം,കിഴക്കിനിച്ചാൽ വളപ്പിൽ അലൻ കൃഷ്ണ, വിജയ ഹൗസിൽ സാന്ദ്ര വിജയൻ,ചെറുകാട്ട് പറമ്പ് കളത്തിങ്ങൽ അസ്മാബി, എടത്തുംപടിക്കൽ ശ്യാമള, പാലക്കണ്ടി ബിന്ദു, തോട്ടക്കര സുജിത,വാപാനായിൽ ചില്ലക്കാട്ട് ചക്കി,ചെങ്കരത്തിൽ സാബുലാൽ,ആമാംകുനി ശ്രീധരൻ നായർ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.ഇവർ ബീച്ച് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ തേടി.
വൈകിട്ട് സൈക്കിളിൽ മദ്രസയിലേക്കു പോകുകയായിരുന്ന കുട്ടിക്കാണ് ആദ്യം കടിയേറ്റത്.കൈക്കും കാലിനും മുറിവേറ്റു. പിന്നീട് തോണിച്ചിറ റോഡിലൂടെ ഓടിപ്പോയ നായ കണ്ണിൽ കണ്ടവരെ പിന്തുടർന്നു ആക്രമിക്കുകയായിരുന്നു. നായ വരുന്നതു കണ്ട് പലരും ഓടി രക്ഷപ്പെ ടുകയായിരുന്നു.