Latest

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് ജില്ല മലയോര സോണല്‍ കണ്‍വെന്‍ഷന്‍ മുക്കത്ത് നടന്നു.


കോഴിക്കോട് : കേരളത്തിലെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് ജില്ല മലയോര സോണല്‍ കണ്‍വെന്‍ഷന്‍ മുക്കം സി ടി വി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് പി പി അഫ്‌സല്‍ പതാക ഉയര്‍ത്തി. സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ ഉദ്ഘാടന ചെയ്തു. കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കേരളീയ സമൂഹത്തിന് നല്‍കിയ സേവനം പലരും   വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. മലയാളികള്‍ക്ക് ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ സുഗമമായി കാണാന്‍ സംവിധാനമൊരുക്കിയത് കേബിള്‍ ടി.വി.ഓപ്പറേറ്റേര്‍സ് അസോസിയേഷനാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കുത്തക ചാനലുകള്‍ ആദ്യം സൗജന്യ സേവനം നല്‍കി. പിന്നീട് അവ പേ ചാനലുകളാക്കി. മലയാളത്തിലെ ജനപ്രിയ ചാനലുകള്‍ പോലും കുത്തകകള്‍ വാങ്ങിയതോടെ മിതമായ നിരക്കില്‍ സേവനം ലഭിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും നിഷേധിക്കപ്പെട്ടു.
എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി പി അഫ്സല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എം മന്‍സൂര്‍, സംസ്ഥാന കമ്മിറ്റി അംഗം എ സി നിസാര്‍ ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി, കോഴിക്കോട് വിഷന്‍ എം ഡി വിനോദ് കുമര്‍ എ കെ, ജില്ലാ ജോയിന്റ് സെക്രട്ടറി സത്യനാഥന്‍ കെ പി, ജയദേവ് കെ എസ്, വിജീഷ് പരവരിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply