General

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

Nano News

തിരുവനന്തപുരം: വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് കേരളപ്പിറവി ദിനത്തില്‍ വാട്‌സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്‌സ്ആപ് നമ്പര്‍: 9746515133.

ഡോ. രേണുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് അധ്യക്ഷനായി, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, മെംബര്‍ സെക്രട്ടറി നിസാര്‍ എച്ച്, രജിസ്ട്രാര്‍ ഗീത എസ് തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കള്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply