കോഴിക്കോട് : സ്ഥിരമായി അപകടം നടക്കുന്ന വെസ്റ്റ്ഹിൽ കുളങ്ങര ജംഗ്ഷനിൽ ഇൻ്റർലോക്ക് സ്പീഡ് ബ്രയ്ക്കർ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി. 35മത് ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ കുളങ്ങര ജംഗ്ഷനിൽ
ജനകീയ ധർണ്ണ നടത്തി.
ബി.ജെ പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
ഇരുപതിലധികം മരണവും നൂറ് കണക്കിന് അപകടങ്ങളും നടന്ന ഈ കവലയിൽ അപകടങ്ങൾ ഇല്ലാത്താവാൻ ഇൻ്റർലോക്ക് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിക്കാൻ ജില്ലാ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് കെ.ഷൈബു ഉദ്ഘാടന പ്രസംഗത്തിൽ ആവിശ്യപ്പെട്ടു.
ബി ജെ.പി. 35 ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് പി. സുകേഷ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.
ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം. അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, ഏരിയ പ്രസിഡണ്ട് പി.ശിവദാസൻ, ജനറൽ സെക്രട്ടറി വി.ആർ. രാജു,സോഷ്യൽ മീഡിയ കോ കൺവീനർ അരുൺ രാമദാസ് നായ്ക്ക്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ, മണ്ഡലം കമ്മിറ്റി അംഗം ടി.പി. പ്രേമൻ, ബൂത്ത് ജനറൽ സെക്രട്ടറി ശിവപ്രസാദ്, ടി.പി സുനിൽ രാജ്, ടി.കെ. അനിൽകുമാർ, എം.സ്വരാജ്, ജൂല അമിത്ത്,പ്രമോദ് പൈ തുടങ്ങിയവർ പ്രസംഗിച്ചു.