Generalpolice &crime

30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ കൊന്നു; മകന്‍ അറസ്റ്റില്‍

Nano News

മൈസൂരു: ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയെ അണ്ണപ്പയെ(60) യെയാണ് മകന്‍ പാണ്ഡു(27) കൊലപ്പെടുത്തിയത്.

അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആണ്ണപ്പെയെ ഗൂലേഡല്ല വനത്തിനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 26 ന് തന്റെ അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലിസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. പൊലീസെത്തി ​ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അപകടമരണമല്ല കൊലപാതകമാണെന്ന് വ്യക്തമായത്. പുറകില്‍ നിന്നും തലയ്‌ക്കേറ്റ അടിയാണ് മരണകാരണം.

കൊലപാതകമെന്ന് ഉറപ്പായതോടെ മകനെ ചോദ്യം ചെയ്തതോടെയാണ് പാണ്ഡു കുറ്റം സമ്മതിച്ചത്. അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പിതാവിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാനായിരുന്നു ഇതെന്നും മകന്‍ കുറ്റസമ്മതം നടത്തി.

കഴിഞ്ഞ മാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണമാണെങ്കില്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply