General

കൂടരഞ്ഞിയില്‍ ട്രാവലര്‍ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്


കോഴിക്കോട്: കൂടരഞ്ഞി വഴിക്കടവില്‍ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

നിലമ്പൂര്‍ ഭാഗത്ത് നിന്ന് പൂവാറന്‍തോട് വന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Reporter
the authorReporter

Leave a Reply