Friday, January 24, 2025
General

ഷൊർണ്ണൂർ – കണ്ണൂർ പുതിയ തീവണ്ടിക്ക് ഉജ്ജ്വല വരവേല്പ്


കോഴിക്കോട്:മലബാറിലെ റെയില്‍യാത്രക്കാരുടെ യാത്രാദുരിതത്തിന് അറുതിവരുത്തിക്കൊണ്ട് മൂന്നാം മോദി സര്‍ക്കാര്‍ അനുവദിച്ച ഷോര്‍ണൂര്‍ – കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് ട്രെയിനിന് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്പ് നല്‍കി.അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചും, പുഷ്പവൃഷ്ടി നടത്തിയും ആവേശത്തോടെയാണ് ആദ്യ ഓട്ടവുമായെത്തിയ ട്രെയിനിനെ സ്വീകരിച്ചത്.ഏറെ നാളുകളായ് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ കൂടി അടിസ്ഥാനത്തിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ഉടനെ പ്രഥമ പരിഗണന നൽകി കേരളത്തോട് അനുഭാവം കാണിച്ച മോദി സർക്കാരിനും റെയിൽവേ മന്ത്രിക്കും വി.കെ.സജീവൻ നന്ദി പറഞ്ഞു. മുൻ റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസും എം.പി.മാരായ പി.ടി.ഉഷ, സുരേഷ് ഗോപി എന്നിവരുടെയും സമയോചിത ഇടപെടലുകളാണ് ദീര്‍ഘകാല ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി പുതിയ പാസഞ്ചർ ട്രെയിൻ മലബാറിന് അനുവദിച്ചു കിട്ടാന്‍ കാരണ മെന്നും വി.കെ.സജീവൻ പറഞ്ഞു.

https://youtu.be/GElA7RL5ZEc?feature=shared
റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി.പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്കോ പൈലറ്റുമാരെ വി.കെ.സജീവൻ പൊന്നാടയണി ച്ചു സ്വീകരിച്ചു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഹരിദാസ് പൊക്കിണാരി, അജയ് നെല്ലിക്കോട്, പ്രശോഭ് കോട്ടൂളി, രാമദാസ് മണലേരി, ടി.ചക്രായുധൻ, ജൂബിൻ ബാലകൃഷ്ണൻ, കെ.കെ.രജീഷ്, ഷെയ്ക് ഷാഹിദ്, സി.പി.വിജയകൃഷ്ണൻ, പ്രവീൺ ശങ്കർ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply