GeneralLatest

രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നഗരത്തിൽ എക്സ്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട


കോഴിക്കോട് ;മാങ്കാവ് ജംഗ്ഷനിൽ പീപിൽസ് എന്ന പേപ്പർ ഗ്ലാസ്,പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് വ്യാപരം നടത്തി വന്ന രണ്ട് യുവാക്കൾ എക്സ് സൈസിന്റെ വലയിലായി.രണ്ടുദിവസമായി എക്സ്സൈസ് കമ്മീഷണറുടെ  ഉത്തരമേഖല സ്‌ക്വാഡ് കോഴിക്കോട് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കൾ പിടിയിലായത്.സ്ഥാപന നടത്തിപ്പുകാരനായ പെരുമണ്ണ പണിക്കര വലിയപറമ്പിൽ വീട്ടിൽ നിഹാൽ (25),ഇയാളുടെ സഹായി ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാർ (24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം MDMA,18 ബോട്ടിലൽ ഹാഷിഷ് ഓയിൽ,LSD സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു.എക്സ്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,അസി:ഇൻസ്‌പെക്ടർ ഷിജുമോൻ,പ്രിവന്റീവ് ഓഫീസർമാരായ ഷിബുശങ്കർ.കെ,പ്രദീപ് കുമാർ.കെ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അഖിൽദാസ്,ഫെറോക് റൈഞ്ച് ഇൻസ്‌പെക്ടർ സതീശൻ,അസി:ഇൻസ്‌പെക്ടർ നിഷിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)അബ്ദുൾ ജബ്ബാർ,സിവിൽ എക്സ്സൈസ് ഓഫീസർഅശ്വിൻ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്
രണ്ടു ദിവസങ്ങളിലായി നഗരത്തിൽ എക്സ്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട
ശനി ഞായർ ദിവസങ്ങളിലായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് നഗരത്തിൽ മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി.നഗരവും പരിസരവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയിൽ പെട്ട അഞ്ചു യുവാക്കളാണ് ആറസ്റ്റിലായത്.പിടിച്ചെടുത്തത് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ന്യൂ ജൻ എന്നറിയപ്പെടുന്ന പുതുതലമുറ സിന്തെറ്റിക് ലഹരിമരുന്നുകളാണ്.
ഓപ്പറേഷൻ  സിന്തറ്റിക്  ഹണ്ട്
എന്ന ഈ  നീക്കത്തിലൂടെ ബാംഗ്ലൂരിൽ നിന്നും ഗോവ യിൽ നിന്നും കൊറിയർ മാർഗവും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ച് ലഹരി എത്തിച്ചു കോഴിക്കോട് ടൗൺ  കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്ന വലിയ  ഒരു സംഘത്തെയാണ്   പിടികൂടാനായത്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഈ ലഹരി  സംഘത്തിന്റെ വലയിൽ  അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ  ദിവസം  ചേവായൂരിൽ  നിന്ന് ഡ്യൂക്ക് ബൈക്കിൽ ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തിയ  55 ഗ്രാം എം ഡി എം എ പിടികൂടിയ  കേസിലെ പ്രതികളെ  ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച  വിവരത്തിന്റ അടിസ്ഥാനത്തിൽ കുന്നമംഗലം എക്‌സൈസ് റെയ്‌ഞ്ചു സംഗവുമായി  ചേർന്നു കാരന്തൂർ  ഭാഗത്ത്‌ നടത്തിയ  പരിശോധനയിൽ എടെപ്പുറത്തു  സൽമാൻ  ഫാരിസിനെ (22 വയസ്സ് )ലഹരി  സ്റ്റാമ്പും എം ഡി എം എ യുമായി പിടികൂടി  അറസ്റ്റ് ചെയ്തു.
തുടർന്ന് കൊറിയർ  മാർഗം  ലഹരി  മരുന്ന് എത്തിച്ചു കോഴിക്കോട് ജില്ലയിൽ വിതരണം  ചെയ്യുന്നവരെ  കുറിച്ച് എക്‌സൈസ്  ഇന്റലിജൻസ് ബ്യുറോയും എക്‌സൈസ് ഐ ടി സെല്ലും  നടത്തിയ  അന്വേഷണത്തിൽ ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറൂഖ് എക്‌സൈസ് റെയ്‌ഞ്ചു സംഗവുമായി ചേർന്നു നടത്തിയ  പരിശോധനയിൽ കോഴിക്കോട് മാങ്കാവ്  പീപിൽസ് ഏജൻസിസ്  എന്ന സ്ഥാപന നടത്തിപ്പുകാരൻ പണിക്കര
വീട്ടിൽ നിഹാൽ വി പി 25 വയസ്സ് )യും ടിയാന്റെ കൂട്ടാളി ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയകുമാറിനെയും (24 വയസ്സ് )
വില്പനക്കായി സൂക്ഷിച്ചിരുന്ന ഹാഷിഷ്  ഓയിൽ,എം ഡി എം എ,എൽ എസ് ഡി സ്റ്റാമ്പ്‌ എന്നിവയുമായി പിടിയിലായി.
എക്‌സൈസ് കമ്മിഷണർ  സ്‌ക്വാഡ് അംഗങ്ങളായ  മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ,പ്രിവെന്റീവ് ഓഫീസർ  പ്രദീപ്‌ കുമാർ കെ,സിവിൽ എക്‌സൈസ് ഓഫീസർ  മാരായ  നിതിൻ  ചോമാരി, അഖിൽ  ദാസ് ടി,   എന്നിവരാണ് പരിശോധനക്ക്  നേതൃത്വം നൽകിയത്.
തൃശൂർ  ഐ ബി ഇൻസ്‌പെക്ടർ എസ് മനോജ്‌ കുമാർ,
ഐ ടി സെൽ പ്രിവെന്റിവ്‌ ഓഫീസർ  ഷിബു  ശങ്കർ എന്നിവരാണ് സൈബർ വിവരശേഖരണം നടത്തിയത്

Reporter
the authorReporter

Leave a Reply