കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൺസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി ഫെബിൻ റാഫി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ നടപടി. ജോലിയിൽ ജാഗ്രതക്കുറവ് കാണിച്ച ഇവരെ സസ്പെൻ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് പറഞ്ഞു.പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
എ എസ് ഐ സജി, സിവിൽ പോലീസ് ഓഫീസർ ദിലീഷ് എന്നിവരെയാണ് സസ്പെൻഷൻ്റ് ചെയ്തത്.