General

ചെന്നൈയിൽ ഗോള്‍ പോസ്റ്റ് വീണ് മലയാളിയായ ഏഴു വയസുകാരന് ദാരുണാന്ത്യം

Nano News

ചെന്നൈ: ചെന്നൈയിൽ ഗോള്‍ പോസ്റ്റ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് സംഭവം.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദ്വിക്. കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും.


Reporter
the authorReporter

Leave a Reply