Saturday, January 25, 2025
Latest

സാമൂഹിക മാറ്റത്തിന് മുതിർന്ന മാധ്യമപ്രവർത്തകരുടെ സേവനം അനിവാര്യം: പി.എസ്. ശ്രീധരൻ പിള്ള


കോഴിക്കോട്: സാമൂഹ്യമാറ്റത്തിന് മുതിർന്ന മാധ്യമ പ്രവർത്തകരുടെ സേവനം അനിവാര്യമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള . സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സാമൂഹ്യമാറ്റത്തിന് വഹിച്ച പങ്ക് നിസ്തുലമാണ്. അത് തുടരണം. അറിവു നേടാനും വിവരങ്ങൾ അറിയാനും മാത്രമല്ല മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പത്രവായന ജീവിതത്തിൻ്റെ ഭാഗമാക്കണം. പിഞ്ചു കുട്ടികളിൽ നിന്നു തന്നെ പത്രവായനാ ശീലം വളർത്തിയെടുക്കണം. പരസ്പര വിശ്വാസവും സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തി പിടിച്ച പാരമ്പര്യമാണ് മാധ്യമ രംഗത്തെ മുൻ തലമുറയ്ക്ക് ഉളളതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് കേന്ദ്ര പെൻഷൻ ലഭിക്കുന്നതിന് കേന്ദ്ര മന്ത്രിയുമായി സംസാരിക്കുമെന്നും സംസ്ഥാനത്തെ പെൻഷൻ വർധിപ്പിക്കു ന്നതിനുവേണ്ടി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ഗവർണർ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് വി.എൻ. ജയഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ ആമുഖ ഭാഷണം നടത്തി. മേയർ ഡോ. ബീനാ ഫിലിപ്പ്, ബിജെ പി ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ഫിറോസ് ഖാൻ, എം.ജയതിലകൻ,കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സി.എം. കെ. പണിക്കർ ഗവർണറെ പൊന്നാട അണിയിച്ചു.


Reporter
the authorReporter

Leave a Reply