തൊടുപുഴ:വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയും പരിഗണിച്ച് കേന്ദ്ര അവാർഡീസ് ഫെഡറേഷൻ കേരള സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം നസീർ നൊച്ചാടിന് സമ്മാനിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ ഇദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നൂതനമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു. അധ്യാപന രംഗത്തെ മികവിനും, പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഒട്ടേറെ അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
തൊടുപുഴയിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിച്ചു.സംസ്ഥാന പ്രസിഡൻ്റ് മാത്യു അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.പി.ജെ.ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ്ജ് മുൻ എം.പി, പി.സദാശിവൻപിള്ള, കെ.സുരേഷ് കുമാർ. സനീഷ് ജോർജ്ജ് പ്രസംഗിച്ചു.