കോഴിക്കോട്: പൊതുപ്രവര്‍ത്തകന്‍,സിനിമ നിര്‍മ്മാതാവ്,സംവിധായകന്‍,സംരംഭകന്‍,എസ്എന്‍ഡിപിയോഗം സിറ്റി യൂണിയന്‍ സെക്രട്ടറി,ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ദിവംഗതനായ സതീഷ് കുറ്റിയിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന പ്രഥമ പൊതുപ്രവർത്തകർക്കുള്ള (മികച്ച പൊതുപ്രവര്‍ത്തകന്‍)അവാർഡിന് അഡ്വ.വി.കെ.സജീവന്‍ അര്‍ഹനായി.ഇരുപത്തയ്യായിരം രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
മൂന്ന് പതിറ്റാണ്ടായി കേരളത്തിൻ്റെ സാമൂഹികമണ്ഡലത്തിൽ അഡ്വ. വി.കെ സജീവൻ നൽകിയ അമൂല്യമായ സംഭാവനകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനകീയവിഷയങ്ങളില്‍ ഇടപെട്ട പൊതുപ്രവര്‍ത്തകന്‍ എന്നതും പരിഗണിച്ചാണ് പുരസ്കാര നിർണ്ണയ സമിതി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കൗമാര കാലഘട്ടം മുതൽ തൻ്റെ പ്രദേശത്ത് സാമൂഹിക സേവനമാരംഭിച്ച അദ്ദേഹം മാഹി കോളേജിലെ പഠനവേളയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തൻ്റെ വിദ്യാർത്ഥി ജീവിതത്തിൽ നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകിയ വി കെ സജീവൻ പിന്നീട് എൽ.എൽ.ബി പഠനം പൂർത്തിയാക്കുകയും അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
പഠനത്തോടൊപ്പം സാമൂഹിക പ്രവർത്തനവും ഒരുപോലെ കൊണ്ടു പോയ അദ്ദേഹം യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് ബി.ജെ.പി സംസ്ഥാന വക്താവായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.നിലവില്‍ ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്‍റ് ആണ്.
കുറ്റ്യാടി,തലശ്ശേരി നിയമസഭമണ്ഡലങ്ങളില്‍ മത്സരിക്കുകയും ന്യൂനപക്ഷ സമൂഹത്തിൻ്റെ പോലും പിന്തുണആര്‍ജ്ജിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അഭിഭാഷക ജീവിതത്തിൽ ശോഭയാർന്ന പ്രകടനം കാഴ്ച്ച വെച്ച അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി വടകര പാർലിമെൻ്റിലേക്ക് രണ്ട് തവണ മത്സരിക്കുകയും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തു.
കൃത്യമായ മാസ്റ്റർ പ്ലാനില്ലാതെയും പാരിസ്ഥിതിക ദോഷങ്ങള്‍ പരിഗണിക്കാതെയും കേരളത്തെ വെട്ടി മുറിച്ച് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ വേണ്ടി സ്ഥലമേറ്റെടുപ്പിനായി പാവപ്പെട്ട ജനങ്ങളുടെ വീട്ടിലും പറമ്പിലും മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ ആദ്യമായി മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ നേതൃത്വം നല്‍കി ജനങ്ങളിൽ ആത്മവിശ്വാസം പകരുകയും കേരളത്തിലുടനീളം സർക്കാർ അനധികൃതമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിയപ്പെടുകയും ചെയ്യുകയുണ്ടായി.പൗരത്വഭേദഗതി നിയമം വിവാദമായപ്പോള്‍ തന്‍റെ നേതൃത്വത്തില്‍ നടത്തിയ ഏകതായാത്രയിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നഷ്ടപ്പെടുകയാണെങ്കില്‍ അവരുടെ കൂടെ ഞാനുണ്ടാകുമെന്നും പ്രഖ്യാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടത്തിയ മുന്നേറ്റം ശ്രദ്ധേയമായിരുന്നു.
സാമൂഹിക മേഖലയിൽ തുടർച്ചയായി ഇടപെടലുകൾ നടത്തി കൊണ്ടിരുന്ന അഡ്വ. വി കെ സജീവൻ തൻ്റെ നേതൃത്വത്തിൽ ഡോ. എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ആരംഭിച്ച് വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു.കൂടാതെ വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതീയം സേവാ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണ്.
അടുത്തമാസം കോഴിക്കോട് വെച്ച് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും.
പത്രസമ്മേളനത്തില്‍ അവാര്‍ഡ് ജൂറി കമ്മറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ കെ.ടി.ജയശങ്കര്‍,ജൂറി അംഗങ്ങളായ ഡോഃസി.ശ്രീകുമാര്‍,കെ.എം.ബഷീര്‍,ടി.കെ.സുധാകരന്‍,കോര്‍ഡിനേറ്റര്‍ മഞ്ജുഹരി എന്നിവര്‍ പങ്കെടുത്തു.