കോഴിക്കോട്: അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് കേരളത്തിലെ വിവിധ ജില്ലകളിലെ സാഹിതി വാണി റേഡിയോ ജോക്കികൾ കോഴിക്കോട് സംഗമിക്കുന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കാലത്ത് 9 മണിക്ക് ബേപ്പൂർ വൈലാലിൽ വെച്ച് കേരളാ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. അസറ്റ് ചെയർമാനും സാഹിതി വാണി രക്ഷാധികാരിയുമായ സി.എച്ച്.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിക്കും. കെ.പി. സാജിദ്, പി.വി.യൂനുസ് ( ടെഫ)പങ്കെടുക്കും.
തുടർന്ന് നടക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, കൃഷ്ണമേനോൻ മ്യൂസിയം., കാപ്പാട് ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും.
കോഴിക്കോടിൻ്റെ പൈതൃകം തേടി എന്ന വിഷയത്തിൽ മ്യൂസിയത്തിൽ നടക്കുന്ന സെമിനാറിൽ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദേശം നൽകും. സൂപ്രണ്ട് പ്രിയരാജൻ.പി.എസ് – വിഷയാവതരണം നടത്തും.
രാത്രി 7:30 മണിക്ക് ഫ്രാൻസിസ് റോഡ് റോഡ് യുവസാഹിതീ സമാജം ഹാളിൽ നടക്കുന്ന സമാപന പരിപാടി ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിക്കും. സി.എച്ച്.ഇബ്രാഹിംകുട്ടി വിശിഷ്ടാതിഥിയായിരിക്കും. പി.വി.യൂനുസ്, ഇസ്മായിൽ പള്ളിവിട് , ഹാഷിം
കടാക്കലകം, മുസ്തഫ മുഹമ്മദ്, നൗഷാദ് തൈക്കണ്ടി, അനിത ഗോമസ്, ദിവ്യാ .ആർ .എസ്, മെഹഖ് സോഫി , ബിന്നി സാഹിതി, ആലോക് .പി, വിജിത കുറാക്കർ എന്നിവർ നേതൃത്വം നൽകും.