LatestSabari mala News

ശബരിമല നട ബുധനാഴ്ച തുറക്കും

filter: 0; jpegRotation: 0; fileterIntensity: 0.000000; filterMask: 0; module:1facing:0; hw-remosaic: 0; touch: (0.35833335, 0.35833335); modeInfo: ; sceneMode: Hdr; cct_value: 0; AI_Scene: (-1, -1); aec_lux: 0.0; hist255: 0.0; hist252~255: 0.0; hist0~15: 0.0;

പത്തനംതിട്ട:ഓണത്തുടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ഉത്രാട ദിനമായ സെപ്റ്റംബർ 4 ന് രാവിലെ അഞ്ചു മണിക്ക് ദർശനത്തിനായി നട തുറക്കും.

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയുമാണ് ഓണസദ്യ നടത്തുക.

ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 7 ( ചതയം) രാത്രി 10 മണിക്ക് നടയടയ്ക്കും.


Reporter
the authorReporter

Leave a Reply