LatestSabari mala News

വിഷു-മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Nano News

ശബരിമല:മേട വിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു . വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു. ഏപ്രിൽ 15ന് വിഷുദിനത്തിൽ രാവിലെ നാലുമണി മുതലാണ് വിഷുക്കണി ദർശനം. മേടവിഷുവും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടർച്ചയായി 9 ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഉണ്ടായിരിക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.


Reporter
the authorReporter

Leave a Reply