Politics

നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം

Nano News

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.


Reporter
the authorReporter

Leave a Reply