കോഴിക്കോട് : മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരാണാർത്ഥം രാംവിലാസ് പാസ്വാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ. എം എ യുസഫലിയ്ക്ക് നൽകാൻ തീരുമാനിച്ചതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജാതി മത രാഷ്ടീയ ഭേദമേന്യ നിർദ്ധനർക്ക് കാരുണ്യ ഹസ്തമാകുന്ന വ്യക്ത്യത്വം എന്നത് പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം മെഹബൂബ് പറഞ്ഞു. ഡിസംബർ 11 ന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കാബിനറ്റ് മന്ത്രി ഡോ. പശുപതി കുമാർ പാരസ് പുരസ്ക്കാരം സമ്മാനിക്കും. ചടങ്ങിൽ മാധ്യമ അവാർഡുകളും വിതരണം ചെയ്യും.
വാർത്ത സമ്മേളനത്തിൽ മാനേജ്മെന്റ് ട്രസ്റ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാൽ ഖാൻ , കെ സി അഭിലാഷ്, ആർ എൽ ജെ പി ജില്ലാ ജനറൽ സെക്രട്ടറി രാജൻ ചൈത്രം, ജില്ല പ്രസിഡന്റ് കാളക്കണ്ടി അരുൺ കുമാർ എന്നിവർ പങ്കെടുത്തു.