ബേപ്പൂർ: കഴിഞ്ഞ ദിവസം ബേപ്പൂർ കിഴക്കും പാടത്താണ് അവശനിലയിൽ നായയെ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്. വാർഡ് കൗൺസിലർ പി.ഗിരിജയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ഇത്തരത്തിൽ അവശനിലയിൽ നായകളെ കണ്ടാൽ 9656907006 എന്ന നമ്പറിൽ അറിയിക്കണമെന്നും കൗൺസിലർ പി.ഗിരിജ ടീച്ചർ അറിയിച്ചു.
കിഴക്കുംപാടം, ചീർപ്പ് പാലം, ആമക്കോട്ട് വയൽ, മാവിൻ ചുവട് ഭാഗങ്ങളിൽ തെരുവ് നായകളെ വ്യാാപകമായി കണ്ടു വരുന്നുണ്ട് .