Wednesday, November 6, 2024
Local News

ലോക ഭക്ഷ്യ ദിനത്തിൽ വാഴയൂർ ജി ആർ സി ന്യൂട്രി ഫുഡ് ഗ്രാമീണ ഭക്ഷ്യമേള സംഘടിപ്പിച്ചു


ഫറോക്ക്:ലോക ഭക്ഷ്യ ദിനത്തിൽ വാഴയൂർ ജി ആർ സി ന്യൂട്രി ഫുഡ് ഗ്രാമീണ ഭക്ഷ്യമേള സംഘടിപ്പിച്ചു . പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ഭക്ഷൃമേള പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോതൊടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, വാർഡ് മെമ്പർമാർ വാസുദേവൻ, സുധ, സരിത ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.  പലവിധത്തിലുള്ള ഭക്ഷ്യവസ്തുക്കൾ പ്രദർശന മേളയിൽ എത്തിയിരുന്നു. നാടൻ വിഭവങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ. ചക്ക പ്രഥമൻ, ഈന്ത്അടപ്രഥമൻ, ചക്കക്കുരു പ്രഥമൻ, ഗോതമ്പ് കൊണ്ടുള്ള പായസം, അരി പായസം, പനം പൊടി കൊണ്ടുള്ള വിഭവങ്ങൾ, കൂവ പൊടിയുടെ വിഭവങ്ങൾ,  ഇല തോരൻ, അട, കേക്കുകൾ , കപ്പ കൊണ്ടുള്ള വിവിധ വിഭവങ്ങൾ, സ്വന്തമായുണ്ടാക്കിയ പൊറോട്ട, wപതിനെട്ടോളം നാടൻ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചുള്ള പുഴുക്ക്, കലത്തപ്പം എന്നിവ കൊണ്ടെല്ലാം നടത്തിയ ഗ്രാമീണ ഭക്ഷ്യമേള ശ്രദ്ധേയമായി. ഭക്ഷ്യമേളയിൽ തെരഞ്ഞെടുത്ത ആദ്യത്തെ മൂന്നു വ്യക്തികൾക്ക് അസിസ്റ്റന്റ് സെക്രട്ടറി സമ്മാനം സ്പോൺസർ ചെയ്തു. സ സി ഡി എസ് ചേർ പേഴ്സൺ സരസ്വതി സ്വാഗതവും, കമ്മ്യൂണിറ്റി കൗൺസിലർ സ്മിത നന്ദിയും പറഞ്ഞു


Reporter
the authorReporter

Leave a Reply