കോഴിക്കോട്:ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ഫിഫ 2022 വേൾഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി യുമായി സഹകരിച്ച് വേൾഡ് കപ്പ് ക്വിസ്, സ്പോർട്ട് സിംബോസിയം, ഫുട്ബോൾ പ്രദർശന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വരുന്ന ജൂലൈ 4 നാണ് പരിപാടികൾ അരങ്ങേറുക.
2022 ഖത്തർ ആദിത്യമരുളുന്ന വേൾഡ് കപ്പിന് പിറന്ന നാട്ടിൽ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടികൾ നടത്തുന്നത്. വേൾഡ് കപ്പിന്റെ നാൾവഴികൾ വിവരിച്ചു കൊണ്ടും, വേൾഡ് കപ്പിനായി ഖത്തറിൽ നിർമ്മിച്ചിട്ടുള്ള സ്റ്റേഡിയങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും നിർമ്മിച്ചിട്ടുള്ള ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിക്കും. രാവിലെ 9 30 ന് സെമിനാർ കോംപ്ലക്സിൽ വച്ച് കേരളത്തിലെ മുഴുവൻ കോളേജിലെയും ഓരോ ടീമംഗങ്ങൾ വീതം പങ്കെടുക്കുന്ന വേൾഡ് കപ്പ് ക്വിസിന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നേതൃത്വം നൽകും. ഇരുന്നൂറിൽ ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, ട്രോഫി എന്നിവ നൽകുന്നതാണ്. ഒന്നാം സമ്മാനമായി 52,022രൂപയും രണ്ടാം സമ്മാനമായി 25022 രൂപയും മൂന്നാം സമ്മാനമായി 12022 രൂപയുമാണ് വിജയികൾക്ക് ലഭിക്കുക.
തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇന്ത്യയിലെയും ഖത്തറിലെയും സ്പോർട്ട് മേഖലയിലെ പ്രഗൽഭർ പങ്കെടുക്കുന്ന സ്പോർട്ട് സിംബോസിയം യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. സിമ്പോസിയത്തിൽ കേരളത്തിലെയും ജില്ലയിലെയും പ്രമുഖ സ്പോർട്ട് മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും, പ്രമുഖരായ കളിക്കാരുടെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ പ്രഗൽഭരായ സീനിയർ ഫുട്ബോൾ താരങ്ങളെ അണിനിരത്തി കൊണ്ട് ഒരു ഫുട്ബോൾ പ്രദർശന മത്സരവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന കോളേജുകളിൽ നിന്നും, ക്ലബ്ബുകളിൽ നിന്നും, വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വർക്ക് ഖത്തറിലെ വേൾഡ് കപ്പ് ഫുട്ബോൾ ഓർഗനൈസിംഗ് കമ്മിറ്റി ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലഗസി നൽകുന്ന ലോകകപ്പ് ലോഗോ ആലേഖനം ചെ ഫുട്ബോൾ നൽകുന്നതാണ്.
അന്നം നൽകുന്ന നാടിന് നൽകാൻ കഴിയുന്ന ഏറ്റവും മഹത്തായ ഒരു സംഭാവനയാണ് വേൾഡ് കപ്പ് പ്രചാരണവുമായി നടത്തപ്പെടുന്ന ഈ പരിപാടി. പരിപാടിയുടെ പ്രായോജകരായി ഖത്തറിലെ പ്രശസ്ത കീരിയ നെറ്റ് വർക്ക് ടീ ടൈം പരിപാടിയുടെ ഭാഗമാകും. പത്രസമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്റ് വി സി മഷ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, ചീഫ് പ്രോഗ്രാം കോഡിനേറ്ററും യൂണിവേഴ്സിറ്റി കായിക വിഭാഗം തലവനുമായ ഡോക്ടർ വിപി സക്കീർ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കമാൽ വരദൂർ, രക്ഷധികാരി ഉണ്ണി ഒളകര, പ്രോഗ്രാം മീഡിയ കോഡിനേറ്റർ എന്നിവർ പങ്കെടുത്തു