Latest

പൊതു ശ്‌മശാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ


കോഴിക്കോട്  : പെരുവയൽ പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എൻ ഡി പി യോഗം മാവൂർ യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ധർണ്ണ സമരം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. മരണാനന്തരചടങ്ങുകൾ നിർവ്വഹിക്കപ്പെടാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നത് വ്യക്തിയുടെ മൗലിക അവകാശമാണ് ഇത് നിക്ഷേധിക്കപ്പെടുന്നത് പ്രതിക്ഷേധാർഹമാണെന്ന് അരയക്കണ്ടി സന്തോഷ് പറഞ്ഞു.
ആവശ്യങ്ങൾക്ക് അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ രണ്ടാംഘട്ട സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് പി സി. അശോകൻ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം ഡയറക്റ്റർ ബോർഡ് അംഗം ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ഗിരി പാമ്പനാൽ, സുനിൽ കുമാർ , ഷീന കോളായി താഴം , കെ നിതിനി , സുരേഷ് കുറ്റിക്കാട്ടൂർ , ഷീജ മയനാട് എന്നിവർ സംസാരിച്ചു.
മാവൂർ യുണിയൻ സെക്രട്ടറി എം സത്യൻ മാസ്റ്റർ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എൻ ഭാസ്കരൻ നന്ദിയും പറഞ്ഞു.
തുടർന്ന് യൂണിയൻ ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നൽകി.

 


Reporter
the authorReporter

Leave a Reply