ബേപ്പൂർ:പി.എസ്.സി കോഴ വിവാദത്തിൽ കട്ട മുതൽ തിരിച്ചു കൊടുത്ത് സി.പി.എം അകപ്പെട്ടിരിക്കുന്ന വലിയ നാണക്കേട് ഒതുക്കി തീർക്കാൻ ഇത് ഉത്തര കൊറിയ അല്ലെന്നും വിവാദത്തിലുൾപ്പെട്ട മുഴുവൻ ആളുകളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.പി.എസ്.സി.കോഴ വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.അരക്കിണർ, നടുവട്ടം ഏരിയാ കമ്മറ്റികൾ സംയുക്തമായി അരക്കിണറിൽ സംഘടിപ്പിച്ച ജനകീയ വിചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി നടുവട്ടം ഏരിയ പ്രസിഡൻ്റ് സതീശൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. അരക്കിണർ ഏരിയ ജനത സിക്രട്ടറി മുരളി കക്കാടത്ത് , മണ്ഡലം പ്രഭാരി ബി.കെ പ്രേമൻ, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, ജില്ലാ ഐ.റ്റി കൺവീനർ പ്രബീഷ് മാറാട് , ബേപ്പൂർ മണ്ഡലം ജനറൽ സിക്രട്ടറി ഷിംജിഷ് പാറപ്പുറം, മഹിളാമോർച്ച ജില്ലാ സിക്രട്ടറി സോമിത ശശികുമാർ, മണ്ഡലം കമ്മറ്റി അംഗം ശ്രീ മുരളീധരൻ മുതുവന ചാലിൽ തുടങ്ങിയവർ സംസാരിച്ചു. ടി.വി. ബാലസുബ്രഹ്മണ്യൻ, രമേശൻ വെള്ളായിക്കോട്ട്, സതീഷ് കുമാർ താണിശ്ശേരി, ജിജിഷ അമർനാഥ്, രമ്യാദീനദയാൽ തുടങ്ങിയവർ നേതൃത്വം നൽകി.