കോഴിക്കോട്: ജില്ലയിലെ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കുതിരവട്ടം ഗണപത് എല്‍.പി, യു പി സ്കൂള്‍ ഓർഡിനൻസിറക്കി സർക്കാർ ഏറ്റെടുക്കണം.
136 വര്‍ഷം പഴക്കമുള്ള സ്കൂള്‍ നഷ്ട്ടമാണെന്ന് പറഞ്ഞു അടച്ചുപൂട്ടാനുള്ള നീക്കം ഇടതു സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസത്തോടുള്ള വഞ്ചന ആണ്.
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ നഗരഹൃദയത്തിലുള്ള സ്കൂള്‍ അടക്കാനുള്ള നീക്കം സംസ്കാരിക കേരളത്തിനു തന്നെ അപമാനമാണ്.
അനശ്വരനായ സിനിമാ നടന് കുതിരവട്ടം പപ്പുവടക്കമുള്ള കലാകാരന്മാര് പഠിച്ചു വളര്‍ന്ന സ്കൂള്‍ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ആവശ്യം കൂടിയാണ്. മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും ഭൂമാഫിയയും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കോഴിക്കോട് തന്നെയുള്ള മലാപ്പറമ്പ് എ.യു.പി സ്കൂള്‍ സുപ്രീകോടതിയുടെ ഉത്തരവിനെ തുടർന്ന് അടച്ചു പൂട്ടാന്‍ ശ്രമിച്ചപ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ( കെ.എ.ആർ )ഭേദഗതി വരുത്താൻ സർക്കാർ തയ്യാറായിരുന്നു. സമാനമായ സ്ഥിതിയാണ് ഇവിടെയും.
ആയതിനാൽ സർക്കാർ അടിയന്തരമായ് ഈ വിഷയത്തിൽ ഇടപെട്ടണം.അല്ലാത്ത പക്ഷം തുടർ പ്രക്ഷോഭ സമര പരിപാടികൾക്ക് ബി.ജ.പി തയ്യാറാകും.സ്കൂൾ അടച്ചു പൂട്ടുന്നതിനെതിരെ സ്ഥലം വാർഡ് കൗൺസിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ടി.രനീഷ് കിഡ്സൺ കോർണറിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ: വി.കെ സജീവൻ.
ബിജെപി പുതിയറ മണ്ഡലം പ്രസിഡൻ്റ് ദിജിൽ ടി.പി അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ: വി.സത്യൻ,തിരുവണ്ണൂര്‍ ബാലകൃഷ്ണന്,കെ.കെ.മനോഹരൻ കൗണ്‍സിലര്‍മാരായ രമ്യാസന്തോഷ്,സരിത പറയ്യേരി തുടങ്ങിയവർ സംസാരിച്ചു.