GeneralLatest

വെള്ളയില്‍  മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും  പ്രതിഷേധം ശക്തം;സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി


കോഴിക്കോട് :കോർപറേഷന്റെ അമൃത് പദ്ധതിയുടെ ഭാഗമായി വെള്ളയിൽ ആവിത്തോട് ഭാഗത്ത്  മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള സർവ്വേ നടപടി പുനരioരംഭിച്ചതോടെയാണ് പ്രദേശത്തെ ജനങ്ങൾ പ്രതിഷേധം വീണ്ടും തുടങ്ങിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സംഘർഷാസ്ഥയായി.മാലിന്യ പ്ലാൻ്റ് സ്ഥാപിക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും വെള്ളയിൽ വാർഡ് കൗൺസിലർ സോഫിയ വ്യക്തമാക്കി.
മാലിന്യ പ്ലാൻ്റിനായുള്ള സർവ്വേ നിർത്തിവെക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്നും സ്ഥലത്ത് എത്തിയ എം.കെ രാഘവൻ എം പി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിൻ്റെ ഭാഗമായി സമരക്കാർ റോഡ് തടഞ്ഞു.ഇതിനിടെ സ്ഥലത്ത് എത്തിയ എം.പി കലക്ടറുമായി പ്രശ്നം ചർച്ച ചെയ്യൻ ശ്രമിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനമെന്ന് കലക്ടർ വ്യക്തമാക്കി.
ഇതോടെയാണ് വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്.

തുടർന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധം തുടർന്നതോടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.


Reporter
the authorReporter

Leave a Reply