LatestMusic

“പൊലിമ” – കേരളപ്പിറവി 2025 ആശംസാഗാനം റിലീസ് ചെയ്തു.

Nano News

കോഴിക്കോട് : കേരളപ്പിറവി ദിനാഘോഷ വേളയിൽ കോഴിക്കോട്ടു നിന്ന് ഒരു ആശംസാഗാനം മലയാളി മനസുകളിലേക്ക് എത്തുന്നു. പി കെ സുജിത് കുമാർ രചിച്ച് സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിർവഹിച്ച് ആലപിച്ച ‘പൊലിമ’ -കേരളപ്പിറവി 2025- ആശംസ ഗാനം കൊച്ചിയിൽ വെച്ച് പ്രശസ്ത സിനിമാ സംഗീതസംവിധായകൻ ഈഗ്നേഷ്യസ് പ്രകാശനം ചെയ്തു.

സുജിത്കുമാർ സംവിധാനം ചെയ്ത ഗാനത്തിന്റെ ഓർക്കേസ്ട്രേഷനും എഡിറ്റിങ്ങും സുബോധ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശ്രേയ, ഗായത്രി എന്നിവരാണ് കോറസ് പാടിയത്.

E-Square Creations ന്റെ ബാനറിൽ Subodh’s Musics ആണ് ഗാനം പുറത്തിറക്കുന്നത്.

കേരളപ്പിറവിയോട് അനുബന്ധിച്ചു സുബോധ് – സുജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആശംസാഗാനം കൂടിയാണ് ‘പൊലിമ’ സംഗീത ആൽബം. കഴിഞ്ഞ വർഷം ‘കേരളം എന്റെ കേരളം’ എന്ന പേരിൽ ഇവരുടെ ടീം ഒരു ഗാനം പുറത്തിറക്കിയിരുന്നു.

 

Song Link:


Reporter
the authorReporter

Leave a Reply