Art & CultureLatest

സംഗീത സന്ധ്യയിൽ താള കലാകാരൻ പുരുഷോത്തമൻ മേച്ചേരിയെ അനുസ്മരിച്ചു.


ബേപ്പൂർ: കൈവിരലുകളാൽ താള വിസ്മയം തീർത്ത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കലാകാരൻ പുരുഷോത്തമൻ മേച്ചേരിയുടെ ചരമവാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണവും ആദരവും സംഗീത നിശയും സംഘടിപ്പിച്ചു. ബേപ്പൂർ കമ്മ്യൂണിറ്റി ഹാളിൽ നിലയ്ക്കാത്ത താളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മഴവിൽ മനോരമ സൂപ്പർ ഫെയിം അമൽ സി അജിത്ത് ഉദ്ഘാടനം ചെയ്തു.നെല്ലിക്കോട്ട് സതീഷ് കുമാർ അധ്യക്ഷം വഹിച്ചു.47-ാം ഡിവിഷൻ കൗൺസിലർ ഗിരിജ ടീച്ചർ മുഖ്യാതിഥിയായിരുന്നു.രമേശൻ മതേത്ത്, വിജീഷ് വെങ്കളത്ത്, എം.പ്രീജു, ഷിനിൽ രാജ്, ജിതേഷ് മേച്ചേരി, ജീജോ മേച്ചേരിഎന്നിവർ സംബന്ധിച്ചു..ചടങ്ങിൽ സംഗീത മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച ബാലകൃഷ്ണൻ മാസ്റ്റർ, ഡേവിഡ് ബാബു, ബാലൻ, മുസ്തഫ മാത്തോട്ടം, ഗണേശൻ, മധു, മുരളി, അനിരുദ്ധൻ, സുജാത, സുരേന്ദ്രൻ, രാജൻ, എന്നിവരെ ആദരിച്ചു.തുടർന്ന് പുരുഷു മേച്ചേരിയുടെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു.


Reporter
the authorReporter

Leave a Reply