Thursday, December 5, 2024
Art & CultureLatest

റഫി നൈറ്റ് 28 ന്


കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നാൽപ്പത്തിരണ്ടാമത് ചരമ ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫി നൈറ്റ് ഈ മാസം 28 ന് സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിലധികം വേദികളിൽ റഫി സംഗീത പരിപാടി അവതരിപ്പിച്ച പ്രസൻ റാവു (ഭോപ്പാൽ ) മുഖ്യ ആകർഷണം. ഇദ്ദേഹത്തിന്റെ സംസ്ഥാനത്തെ ആദ്യ പരിപാടി കൂടിയാണ്. ഗോപി ക മേനോൻ ( കോഴിക്കോട്), അൽക അഷ്ക്കർ, ഫാറൂഖ് (തലശ്ശേരി ) ജാഷിം എന്നിവരാണ് സഹ ഗായകർ.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫിയുടെ സുഹൃത്തും വേൾഡ് ഓഫ് റഫി ഫൗണ്ടേഷൻ മലയാളിയുമായ വെങ്കിട്ട് , റഫി അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ചാരിറ്റിയുടെ ഭാഗമായി അവശതയനുഭവിക്കുന്ന കലാകാരന്മാർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടക്കും.

ഫൗണ്ടേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി , ജന.സെക്രട്ടറി – എം വി മുർഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് – എൻ സി അബ്ദുള്ളക്കോയ , ജോയിന്റ് സെക്രട്ടറി – കെ. ശാന്തകുമാർ , ട്രഷറർ-കെ. മുരളീധരൻ ലൂമിനസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply