Politics

ദേശസ്നേഹം ആഴത്തില്‍ ജ്വലിപ്പിക്കേണ്ട വികാരം: അഡ്വ.വി.കെ.സജീവന്‍

Nano News

കോഴിക്കോട്: സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി യുവമോർച്ച നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി തടമ്പാട്ട്താഴം മഹാത്മാഗാന്ധി ജന്മശതാബ്ദി പാർക്കിൽ നിന്ന് നടക്കാവ് കേളപ്പജി പാർക്ക് വരെ തിരംഗ യാത്ര സംഘടിപ്പിച്ചു.

ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ മണ്ഡലം പ്രസിഡണ്ടുമാരായ കെ. ഷൈബു , സബിത പ്രഹളാദൻ എന്നിവർക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ദേശസ്നേഹം ആഴത്തില്‍ ജ്വലിപ്പിച്ചു നിര്‍ത്തേണ്ട വികാരമാണെന്നും രാജ്യത്തിന്‍റെ ഐക്യവും,അഖണ്ഡതയും കാത്തുസൂക്ഷിക്കാനുളള സന്ദേശം നല്‍കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. ഹര്‍ഘര്‍ തിരങ്ക ക്യാംപെയിന്‍ അമൃത കാലത്തെ ദേശീയതയുടെ ഉത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മഹിളമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കൗൺസിലറുമായ നവ്യ ഹരിദാസ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായാട്ട് , ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി,സംസ്ഥാന സമിതി അംഗങ്ങളായ കൗൺസിലർ സരിത പറയേരി, പി. രമണി ഭായ് , സതീശ് പാറന്നൂർ, കൗൺസിലർ എൻ.ശിവപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, പി.രജിത് കുമാർ, ജിത്തിൻ, ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി, ടി.എം. അനിൽ കുമാർ, മണ്ഡലം ഭാരവാഹികളായ എം.ജഗനാഥൻ, കെ. അജയലാൽ,പി. ഹരിഷ് , പി.കെ. മാലിനി, റുബിപ്രകാശൻ, സ്വരുപ് തുടങ്ങിയവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply