Friday, December 6, 2024
EducationLatest

ഒരുക്കം ശിൽപശാല ശ്രദ്ധേയമായി


കോഴിക്കോട് :ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന ഒരുക്കം ഏകദിന ശിൽപശാലക്ക് ശ്രദ്ധേയമായ തുടക്കം . വിദ്യാലയങ്ങളിൽ എൻ എസ് എസ് വളണ്ടിയർമാർ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾക്ക് ശിൽപശാലയിൽ രൂപം കൊടുത്തു. വരുന്ന ഡിസംബർ മാസത്തിൽ നടപ്പിലാക്കേണ്ട എൻ എസ് എസ് സപ്തദിന ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസിൽ നടന്ന പരിപാടി റീജിയനൽ ഡപ്യുട്ടി ഡയറക്ടർ ഡോ പി എം അനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിൽവി ആൻ്റണി അധ്യക്ഷം വഹിച്ചു. എൻ എസ് എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി . റീജിയനൽ കൺവീനർ മനോജ് കുമാർ കെ എൻ എസ് എസ് സന്ദേശം നൽകി ജില്ലാ കോ ഓർഡിനേറ്റർമാരായ എസ് ശ്രീചിത്ത് എം കെ ഫൈസൽ ക്ലസ്റ്റർ കൺവീനർമാരായ പി ശ്രീജിത്ത് . എം സതീഷ് കുമാർ കെ എൻ റഫീക്ക് കെ.പി അനിൽ കുമാർ എന്നിവർ സംസാരിച്ചു. റീജിയനൽ ജില്ലാതലങ്ങളിൽ പുരസ്കാരം നേടിയ പ്രോഗ്രാം ഓഫീസർമാരെയും വളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വളണ്ടിയർമാരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ നടന്നു.


Reporter
the authorReporter

Leave a Reply