Latestsports

സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ആദ്യവാരം കോഴിക്കോട്; ജില്ലയിൽ പുതിയ ഭാരവാഹികളായി


കോഴിക്കോട് : സ്റ്റേറ്റ് ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ആദ്യവാരം കോഴിക്കോട് നടത്താൻ സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ത്രോബോൾ അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ നോമിനേഷനിലൂടെ തിരഞ്ഞെടുത്തു . കെ വി അബ്ദുൽ മജീദ് (പ്രസിഡന്റ്) , ടി യു ആദർശ് ( സെക്രട്ടറി) , ടി എ ഷജാസ്( ട്രഷറർ) എന്നിവർ ഉൾപെട്ട 14 അംഗ ഭരണ സമിതിയെയാണ് യോഗം തിരഞ്ഞെടുത്തത്. ജില്ല സ്പോർട്സ് കൗൺസിൽ നിർവ്വാഹക സമിതി അംഗം പി ടി അഗസ്റ്റിൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായി. ചടങ്ങിൽ സംസ്ഥാന ത്രോബോൾ അസോസിയേഷൻ ഇലക്ഷൻ നിരീക്ഷകൻ കെ എം ഷാഹുൽ ഹമീദ്, ജില്ലാ സ്പോർട്സ് കൗൺസിൽ നിർവ്വാഹക സമിതി അംഗം ടി എം അബ്ദുൽ റഹിമാൻ , ടഗ് ഓഫ് വാർ ജില്ല പ്രസിഡന്റ് മുജീബ് റഹ്മാൻ , കേരള ത്രോബോൾ അസോസിയേഷൻ മുൻ സെക്രട്ടറി എം പി മുഹമ്മദ് ഇസ്ഹാഖ് . ബേയ്സ് ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി അനീസ് മടവൂർ തുടങ്ങിയവർ സംസാരിച്ചു.

ത്രോബോൾ കൂടുതൽ ജനകീയമാക്കുന്നതിന് സബ് ജില്ല തലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും കായിക അധ്യാപകർക്ക് പരിശീലനം നൽകും . വിദ്യാർത്ഥികളെ മദ്യം മറ്റ് മയക്ക് മരുന്ന് ഉപയോഗത്തിൽ നിന്നും മുക്തി നേടാൻ ഇത്തരം കായിക വിനോദങ്ങളെപ്രോത്സാഹിപ്പിക്കുന്നതിനായി 4 വർഷത്തെ കർമ്മ പദ്ധതികൾക്ക് രൂപം നൽകുമെന്ന് പ്രസിഡന്റ് കെ വി അബ്ദുൽ മജീദ് പറഞ്ഞു.


Reporter
the authorReporter

Leave a Reply