General

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍

Nano News

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് നോയല്‍. ടാറ്റ ബ്രാന്‍ഡിന് കീഴില്‍ വരുന്ന വിവിധ ഉല്‍പന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്.

ഇന്ത്യന്‍ഐറിഷ് വ്യവസായിയായ നോയല്‍ ടാറ്റ ട്രെന്റ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനാണ്. ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറും ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍ കമ്പനികളുടെ വൈസ് ചെയര്‍മാനുമാണ് നോയല്‍ ടാറ്റ.

ടാറ്റ ഇന്റര്‍നാഷണലിലൂടെയാണ് നോയല്‍ കരിയര്‍ ആരംഭിച്ച നോല്‍ 1999ജൂണില്‍ ടാറ്റ ഗ്രൂപ്പിന്റെ റീടെയില്‍ വിഭാഗമായ ട്രെന്റിന്റെ മാനേജിങ് ഡയറക്ടറായി. നോയലിന്റെ കാലത്താണ് ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍ ലിറ്റില്‍വുഡ്‌സ് ഇന്റര്‍നാഷണല്‍, വെസ്റ്റിസൈഡ് എന്നിവയെ ട്രെന്റ് ഏറ്റെടുത്തത്. വെസ്റ്റിസൈഡിനെ ലാഭകരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2003ല്‍ ടൈറ്റാന്‍, വോള്‍ട്ടാസ് കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം നിയമിതനായി.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ഇന്റര്‍നാഷണല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായും അദ്ദേഹം മാറി. 70 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് ആഗോളതലത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്.


Reporter
the authorReporter

Leave a Reply