കൊല്ലം: ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച പത്ത് സ്പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സ്പെഷല്‍ ട്രെയിനുകളില്‍ ബുക്കിങ് കുറവാണെന്നാണ് റെയില്‍വേയുടെ വിശദീകരണം.
തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്പെഷല്‍ ട്രെയിനുകള്‍ ഇത്തവണ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ചിലതാണ് റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല്‍ സ്പെഷല്‍ ട്രെയിനുകള്‍ നേരത്തേയും റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ ട്രെയിനുകൾ
1. മൗലാ അലി -കോട്ടയം ഫെസ്റ്റിവല്‍ എക്സ്പ്രസ് (07167)- ജനുവരി 24, 31.
2. കോട്ടയം – മൗലാ അലി എക്സ്പ്രസ് (07168) – ജനുവരി 25, ഫെബ്രുവരി ഒന്ന്.
3. മൗലാ അലി – കൊല്ലം എക്സ്പ്രസ് (07171) – ജനുവരി 25.
4. കൊല്ലം – മൗലാ അലി എക്സ്പ്രസ് (07172) – ജനുവരി 27.
5. കച്ചേഗുഡ – കോട്ടയം എക്സ്പ്രസ് (07169) – ജനുവരി 26.
6. കോട്ടയം – കച്ചേഗുഡ എക്സ്പ്രസ് (07170) – ജനുവരി 27.
7. നരസാപൂര്‍ – കൊല്ലം എക്സ്പ്രസ് (07157) – ജനുവരി 27.
8. കൊല്ലം – നരസാപൂര്‍ എക്സ്പ്രസ് (07158 ) – ജനുവരി 29.
9. ഹൈദരാബാദ് – കോട്ടയം എക്സ്പ്രസ് (07065) – ജനുവരി 28.
10. കോട്ടയം – സെക്കന്തരാബാദ് എക്സ്പ്രസ് (07066) – ജനുവരി 29.














