Local News

ബയോമെട്രിക് രേഖകളില്ല: ഭിന്നശേഷിക്കാരന് ആധാർകാർഡ് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Nano News

മലപ്പുറം: ബുദ്ധിവളർച്ചയും ചലനശേഷിയുമില്ലാത്ത 27 വയസ്സുള്ള യുവാവിന്റെയും 35 വയസ്സുള്ള യുവതിയുടെയ ശാരീരിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതില്ലാതെ തന്നെ ആധാർകാർഡ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.

നാഷണൽ ട്രസ്റ്റ് നൽകുന്ന നിരാമയാ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ആധാർ നമ്പർ അനിവാര്യമാണെന്ന് യുവാവിന്റെ അമ്മ അറിയിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ ആധാർ കാർഡ് ലഭ്യമാക്കണമെന്ന് കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ആധാർ ഇല്ലാത്തതു കാരണം ചേലമ്പ്ര സ്വദേശിനിയായ യുവതിയുടെ പേര് റേഷൻകാർഡിൽ നിന്നും നീക്കം ചെയ്തിരുന്നു.

ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു.ഇവരുടെ ശാരീരിക-മാനസിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയുന്നില്ലെന്ന വിവരം യു.ഐ.ഡി.എ ഓഫീസിനെ അറിയിച്ചതായി മലപ്പുറം ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ വച്ച് ആധാർ നമ്പർ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രോജക്ട് മാനേജർ അറിയിച്ചതായി ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറഞ്ഞു. ആധാർ ലഭിക്കുന്നതുവരെ കൃത്യമായ നിരീക്ഷണം ഇക്കാര്യത്തിലുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. യുവാവിന്റെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply