കോഴിക്കോട് : റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത്, റോട്ടറി ജന്മദിനാഘോഷത്തിന്റെ ഭാഗമായി “വസ്ത്രദാനം മഹാദാനം”എന്ന പേരിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ബുധനാഴ്ച ജനിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും, പുത്തനുടുപ്പുകൾ സമ്മാനിച്ചു.
മെഡി. കോളജ് നിള ഓഡിറ്റോറിയത്തിൽ റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡൻറ് ടി. കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മെഡി. കോളജ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ ഉത്ഘാടനംചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യ അഥിതിയായിരുന്നു.
അസി. ഗവർണർ ഡോ അജിത, ഡോ. അജിത്, ഡോ. മിനി സി. എച്ച്, ഡോ. അരുൺ, പി.സി.കെ. രാജൻ,അരവിന്ദാക്ഷൻ, അമിത് നായർ,അഡ്വ. ജലീൽ ഓണത്ത് , സെക്രട്ടറി പ്രതീഷ് മേനോൻ എന്നിവർ സംസാരിച്ചു.