Thursday, December 26, 2024
Latest

എൻ ഇ ബാലകൃഷ്ണ മാരാരുടെ ജീവിതം യുവ തലമുറയ്ക്ക് പാഠ പുസ്തകം : തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട്: സ്വന്തം പ്രയത്നം കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ വിജയം കണ്ടെത്തിയ എൻ ഇ ബാലകൃഷ്ണ മാരാറുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്ക മാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ . കാലിക്കറ്റ് ചേംബറിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നിര്യാതനായ ചേംബർ മുൻ പ്രസിഡന്റ് കൂടിയായിരുന്ന എൻ ഇ ബാലകൃഷ്ണ മാരാരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സറി ക്ലാസ് കുട്ടികൾക്ക് മുതൽ ഉന്നത പഠനത്തിന് വരെ ഒരു കുടക്കീഴിൽ പുസ്തക കേന്ദ്രമെന്ന ആശയം നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ഇഛാശക്തിയാണ് തെളിയിച്ചതെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. ചേംബർ പ്രസിഡന്റ് റാഫി പി ദേവസി അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയർ – ഡോ. ബീന ഫിലിപ്പ് , മുൻ എം എൽ എ എ പ്രദീപ് കുമാർ , ഡിസിസി മുൻ പ്രസിഡന്റ് കെ സി അബു, ചേംബർ സെക്രട്ടറി – എ പി അബ്ദുല്ലക്കുട്ടി, അഡ്വ.പി. എം നിയാസ് ,കെ മൊയ്തീൻ കോയ , ഡോ.കെ കുഞ്ഞാലി, എം മുസമ്മിൽ ,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് – ഒ. രാജഗോപാൽ, നടൻ വിനോദ് , അഡ്വ.എം രാജൻ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply