കോഴിക്കോട്:അതിഭീകരമായ സാമൂഹ്യവിപത്തായി മാറിയ ലഹരിമാഫിയക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ നിലപാട് സ്വീകരിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.എന്തെങ്കിലും ഗുരുതരമായ സംഭവമോ,റിപ്പോര്‍ട്ടോ പുറത്തുവരുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് പകരം സര്‍ക്കാന്‍ ഏജന്‍സികളുടെ ഇക്കാര്യത്തിലുളള മുന്നറിയിപ്പുകള്‍ അതീവ പ്രാധാന്യത്തോടെ കാണണം.നമ്മുടെ ഭാവിതലമുറക്കായുളള പോരാട്ടമാണിത്.യുവജനസംഘടനകളും,സന്നദ്ധസംഘടനകളും,രക്ഷിതാക്കളും ഉണര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു
യുവമോർച്ച ജില്ലാ പ്രസിഡൻറ് ടി.രനീഷ് നയിച്ച ലഹരി വിരുദ്ധ യുവ രക്ഷാപദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വിരുദ്ധ സന്ദേശമുയർത്തുന്ന ഫ്ലാഷ് മോബോടുകൂടിയുള്ള ഉദiഘാടന ചടങ്ങിന് ശേഷം അഡ്വ.വി.കെ.സജീവൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്,ബി.ജെ.പി.ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമാപന സഭ മദ്യനിരോദന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡൻ്റ് പ്രൊഫസ്സർ ഒ.ജെ. ചിന്നമ്മ ഉദ്ഘാടനം ചെയ്തു. എക്സ്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ.ബഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ല ഭാരവാഹികളായ കെ.രാകേഷ്. എം,അതുൽ കൊയിലാണ്ടി, സഞ്ജയ് ഒളവണ്ണ, രോഹിത് കെ, യഥുരാജ്, വിസ്മയ പിലാശ്ശേരി
മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ചെമ്പയിൽ, വിഷ്ണു പയ്യാനക്കൽ, അരുൺ, ജിതേഷ്,സനൽ പ്രസാദ്, ജിബിൻ, സുജിത്, വൈഷ്ണവേഷ്, ഷൈവിൻ, ജയപ്രസാദ്, ഷൈനേഷ്, തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.