നിലമ്പൂർ /കൽപറ്റ: കഴിഞ്ഞ ദിവസം ഉഗ്ര ശബ്ദത്തോടെ ഭൂമി കുലുക്കമുണ്ടായ എടക്കര ഉപ്പട ആനക്കല്ല് കോളനിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദർശനം നടത്തി. ഭൂമി കുലുക്കത്തിൽ പ്രദേശത്തെ 100 ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ നിശ്ചയിച്ചിരുന്ന വണ്ടുർ, കാളികാവ് പ്രദേശങ്ങളിലെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കിയാണ് സ്ഥാനാർത്ഥി ആനക്കല്ല് കോളനിയിൽ എത്തിയത്.
കോളനിയിലെ കേടുപാടുകൾ സംഭവിച്ച വീടുകൾ സന്ദർശിച്ച സ്ഥാനാർത്ഥി, ജില്ലാ കളക്ടറുമായി സംസാരിക്കുകയും, സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സുരക്ഷ പരിശോധനകൾ നടത്തിവരികയാണെന്ന് കലക്ടർ അറിയിച്ചതായി എൻഡിഎ സ്ഥാനാർഥി കോളനിവാസികളെ അറിയിച്ചു. സ്ഥലത്ത് പരിശോധക്ക് എത്തിയ ഉദ്യോഗസ്ഥരുമായും നവ്യ ഹരിദാസ് സ്ഥിതിഗതികൾ ആരാഞ്ഞു. ഭൂമികുലുക്കത്തിൽ ഭയചകിതരായ കോളനി വാസികൾ തങ്ങളുടെ ആശങ്ക സ്ഥാനാർത്ഥി നവ്യ ഹരിദാസുമായി പങ്കുവെച്ചു. എന്നാൽ ആശങ്കപ്പെടേണ്ടെന്നും, പ്രതിസന്ധികളിൽ ഒപ്പം തന്നെ ഉണ്ടാവുമെന്നും നവ്യ ഹരിദാസ് കോളനിവാസികൾക്ക് ഉറപ്പു നൽകി
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രശ്മിൽനാഥ്, ജില്ല സെക്രട്ടറി സുനിൽ ബോസ്, എടക്കര മണ്ഡലം പ്രസിഡണ്ട് സുധി ഉപ്പട, മണ്ഡലം ജന’ സെക്രറി ദിപു രാജഗോപൽ, വി കെ രാജു എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.