കോഴിക്കോട്:ആർ ഇ സി 1968 ബാച്ചിന്റ നേതൃത്വത്തിൽ നാഷണൽ എഞ്ചിനീയറിംഗ് ദിനാഘോഷം സംഘടിപ്പിച്ചു.ലുലു മാൾ പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.പ്രോഗ്രാം ചെയർമാൻ പി ശേഖരൻ അധ്യഷത വഹിച്ചു.
റിട്ടേർഡ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലും ഗുജറാത്ത് രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി ലൈഫ് ടൈം പ്രൊഫസറും ചീഫ് മെൻ്ററുമായ ഡോ.പ്രഭാകരൻ പാലേരിയെയും, മുൻ ചിഫ് എഞ്ചിനീയർ (പി ഡെബ്ലു ഡി )ടി. ആർ ശിവദാസനെയും ചടങ്ങിൽ ആദരിച്ചു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലർ ഡോ. പി മോഹൻ,റിട്ടേഡ് ചിഫ് എൻഞ്ചിനിയർ ടി.ആർ ശിവദാസ്,എഞ്ചിനീയർ ചാർളി തോമസ്, എഞ്ചിനീയർ സാബു ഫിലിപ്പ് എന്നിവർ സംസാരിച്ചു.മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാധാകൃഷ്ണൻ, മുൻ സുപ്രണ്ട് എഞ്ചിനീയർ ആരിഫ് ഖാൻ, റെയിൽവേ റെസിഡൻ്റ് എഞ്ചിനീയർ പ്രദീപ്, സീലോഡ് പ്രോപ്പർറ്റിസ് എം ഡി സർഗീവൻ,പ്രേസുനിക് ബിൽഡേഴ്സ് ജനറൽ മാനേജർ ജവഹർ, പി ആർ,ഒ പ്രിയ,എ ഡി ഉഷാദേവി,സ്നേഹ പലേരി എന്നിവർ സംബന്ധിച്ചു.
 

















