Thursday, May 2, 2024
HealthLatest

നാക് അംഗീകാരം കെ.എം.സി.ടി മെഡിക്കൽ കോളേജിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് സമർപ്പിച്ചു.


കോഴിക്കോട്:സ്ഥാപനങ്ങളുടെ ഉന്നത വിദ്യാ ഭ്യാസ ഗുണനിലവാരം വിലയിരു ത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ്റ് ആൻഡ് അക്രഡി റ്റേഷൻ കൗൺസിലിൻറെ (നാക്) എ ഗ്രേഡ് കരസ്‌തമാക്കിയ കെ എം.സി.ടി മെഡിക്കൽ കോളജിന് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് നാക് അംഗീകാര പ്രഖ്യാപനവും സമർപ്പണവും നടത്തി.

ആരോഗ്യമേഖലയിൽ കൂടുതൽ ജോലി സാധ്യത ഉണ്ടാകുകയാണ് സർക്കാരിന്റെ ലക്‌ഷ്യം .ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സ്വപ്നം കാണാൻ പോലും പറ്റാത്ത വിധത്തിൽ കേരളത്തിന്റെ സർക്കാർ സംവിധാനം വളർന്നുവെന്നും മന്ത്രി പറഞു .

നാക് ഗ്രേഡ് നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക മെഡിക്കൽകോളജാണ് കെ.എം.സി.ടി.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലനത്തിലുമുള്ള സ്ഥാപനത്തിൻ്റെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്.കെ.എം.സി.ടി ചെയർമാൻ ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു.

കെ.എം.സി.ടി ചെയർമാൻ ഡോ.കെ.എം.നവാസ്, എക്സി ക്യൂട്ടീവ് ട്രസ്റ്റീ ഡോ.ആയിഷ നസ്റിൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply