കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേഷ് രാവിലെ ബിജെപി ഓഫിസിലെ ദുര്‍ഗാഭഗവതിയെ തൊഴുത് തളി ക്ഷേത്രദര്‍ശനത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ കൊട്ടാരം റോഡിലെ വീട്ടില്‍ ചെന്നു കണ്ട് അനുഗ്രഹം വാങ്ങി.
പിന്നീട് മാറാട്ടെ വീരബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. പിന്നീട് അരയ സമാജം പ്രവര്‍ത്തകരെ കാണുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. അരയ സമാജം നേതാക്കളായ എ. കരുണാകരന്‍, എ.മനോജ്, ടി. പ്രജു എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വൈകീട്ടോടെ മുതിര്‍ന്ന നേതാവ് അഹല്യാശങ്കറെ വീട്ടില്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് വാദ്യമേളത്തോടെ ബൈക്കുകളുടെ അകമ്പടിയില്‍ തുറന്ന വാഹനത്തില്‍ നഗരം ചുറ്റി റോഡ് ഷോ നടത്തി. കിളിപറമ്പ് ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോ കടപ്പുറത്ത് സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, കെ.നാരായണൻ മാസ്റ്റർ, ഇ.പ്രശാന്ത് കുമാർ, ശശിധരൻ നാര ങ്ങയിൽ, അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, പി.കെ.അജിത്കുമാർ, പി.സി.അഭിലാഷ്, ഷിനു പിണ്ണാണത്ത്, കെ. നിത്യാനന്ദൻ, ടി.പി.ദിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.